ഗ്രന്ഥകര്‍ത്താവ് : ജോണ്‍ ഡി.കുന്നത്ത്
ഉള്ളടക്കം
About the Author| Books | Videos | English Blog | Malayalam Blog
ഉള്ളടക്കം
ആമുഖം
നമ്മുടെ
പരിശുദ്ധരായ പിതാക്കന്മാര്‍
നമുക്കായി സമ്മാനിച്ചിരിക്കുന്ന
ആരാധനാക്രമങ്ങള്‍ യാന്ത്രികമായി
ഉരുവിട്ടു പോരുന്നതിന്‍റെ
ഫലമായി ആരാധന എന്താണെന്നും
എന്തിനാണെന്നും ഉള്ള അറിവ്
നമുക്ക് കൈമോശം വന്നിരിക്കുന്നു.
ഒരു
ചടങ്ങില്‍ പങ്കെടുക്കുന്നു
എന്നല്ലാതെ ജീവനുള്ള ദൈവത്തിന്‍റെ
സന്നിധിയില്‍ മാലാഖമാരോടൊപ്പം
നില്ക്കുന്നു എന്ന ബോധം
നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
അതിന്‍റെ
ഫലമായി നമുക്ക്,
പ്രത്യേകിച്ചു
നമ്മുടെ കുട്ടികള്‍ക്കും
യുവജനങ്ങള്‍ക്കും,
നമ്മുടെ
ആരാധന അര്‍ഥശൂന്യമായി
തോന്നുന്നു.
ആരാധനയുടെ
അര്‍ഥശൂന്യത ജീവിതത്തിന്‍റെ
അര്‍ഥശൂന്യതയിലേക്ക്
നയിക്കുന്നു.
ആരാധന
അര്‍ഥവത്തായി അനുഭവപ്പെടുന്ന
പുതിയ സഭാവിഭാഗങ്ങളിലേക്ക്
മനസില്ലാമനസോടെ അവര്‍
പോകുന്നതിനും അത് കാരണമാകുന്നു.
മുമ്പ്
കുടുംബാരാധന നടത്തിയിരുന്ന
സമയത്ത് ഇന്ന് മിക്ക
വീടുകളിലുമുള്ളത് TV
സീരിയലുകളാണ്.
കുടുംബാരാധന
ജീവിതവുമായി ബന്ധമില്ലാത്ത
ഒരു ചടങ്ങായി മാറിയിരിക്കുന്നതുകൊണ്ടാണ്
മനുഷ്യര്‍ ജീവിതത്തിന്‍റെ
അര്‍ഥമന്വേഷിച്ചു സീരിയലുകളിലേക്ക്
തിരിഞ്ഞിരിക്കുന്നത് എന്ന
ദുഖസത്യം ഇനിയെങ്കിലും നാം
തിരിച്ചറിയണം.
ആരാധന
നമുക്ക് അര്‍ഥവത്തായി
മാറണമെങ്കില്‍ ബോധപൂര്‍വമായ
ഒരു ശ്രമം ആവശ്യമാണ്.
ഇതിനെക്കുറിച്ചുള്ള
ഈ എഴുത്തുകാരന്‍റെ ബോദ്ധ്യം
സമാനചിന്തയുള്ള മറ്റുള്ളവരുമായി
പങ്കിടുകയാണ് ഇവിടെ.
കുറെപ്പേര്‍
ഇതിനെക്കുറിച്ച് കൂട്ടായി
ചിന്തിക്കുമ്പോള്‍ അത് ചില
മാറ്റങ്ങള്‍ക്ക് കാരണമായേക്കാം.
നമ്മുടെ
പൂര്‍വികര്‍ വികസിപ്പിച്ചെടുത്ത
ആരാധനാസംസ്കാരത്തിന്‍റെ
സവിശേഷതകളാണ് ആദ്യം
ചിന്താവിഷയമാക്കുന്നത്.
നമ്മുടെ
ഇന്നത്തെ ആരാധന എപ്രകാരം
അതില്‍ നിന്നു അകലെയായിപ്പോയി
എന്നും എങ്ങനെ നമുക്ക്
പൂര്‍വികരുടെ ആരാധനാസംസ്കാരത്തിലേക്ക്
മടങ്ങി വരാം എന്നുമാണ്
തുടര്‍ന്നു ചിന്തിക്കുന്നത്.
About the Author| Books | Videos | English Blog | Malayalam Blog
No comments:
Post a Comment