പൌരാണികസഭകള്‍
വിട്ടു നവീകരണസഭകളിലേക്ക്
പോകുന്ന യുവതീയുവാക്കളോട്
അതിന്‍റെ കാരണം അന്വേഷിച്ചാല്‍
അവര്‍ പറയുന്നതു പ്രധാനമായും
ആരാധനയെക്കുറിച്ചാണ്.
അവര്‍
ജനിച്ചു വളര്‍ന്ന സഭകളിലെ
ആചാരാനുഷ്ഠാനങ്ങളും ആരാധനയും
അവര്‍ക്ക് മനസിലാകുന്നില്ല.
അവയെ
എങ്ങനെ അര്‍ഥവത്തായി തങ്ങളുടെ
ജീവിതത്തോട് ബന്ധപ്പെടുത്താന്‍
സാധിക്കും എന്ന് അവര്‍ക്ക്
അറിഞ്ഞുകൂടാ.
എന്നാല്‍
നവീകരണസഭകളിലെ ആചാരനുഷ്ഠാനങ്ങളും
ആരാധനയും ലളിതവും അര്‍ഥവത്തും
ആയി അവര്‍ക്ക് കാണപ്പെടുന്നു.
ജീവിതവുമായി
ബന്ധപ്പെടുത്തുവാന്‍
എളുപ്പവുമാണ്.
യുവതീയുവാക്കള്‍
തങ്ങളുടെ മാതൃസഭകള്‍
ഉപേക്ഷിക്കുന്നത് സന്തോഷത്തോടെയല്ല.
വളരെ
വിഷമം പിടിച്ച ഒരു തീരുമാനമാണ്
അത്.
നിവൃത്തികേട്
കൊണ്ടാണ് അവര്‍ക്കു അത്
ചെയ്യേണ്ടി വരുന്നത്.
വളര്‍ന്ന്
വരുന്ന തലമുറകള്‍ക്ക് ആരാധനയും
ആചാരാനുഷ്ഠാനങ്ങളും മനസിലാക്കി
കൊടുക്കേണ്ടതും അവ മനസിലാകുന്ന
ഭാഷയിലേക്ക് നിരന്തരം മൊഴിമാറ്റം
നടത്തിക്കൊണ്ടിരിക്കേണ്ടതും
പൌരാണിക സഭകളുടെ ഉത്തരവാദിത്തമാണ്.
അത്
ചെയ്യാതിരുന്നാല്‍ ക്രമേണ
സഭ തന്നെ ഇല്ലാതായിപ്പോകും.
കേരളത്തിലും
പൌരാണികസഭകളും നവീകരണസഭകളും
തമ്മില്‍ മെച്ചപ്പെട്ട സഹകരണം
ഉണ്ടാകുന്നത് ഇരുകൂട്ടര്‍ക്കും
നല്ലതാണ്.
പരസ്പരം
അവഗണിക്കുന്ന ഒരു സമീപനമാണ്
ഇപ്പോഴുള്ളത്.
പൌരാണികസഭകളില്‍
യാഥാസ്ഥികത്വം ഉണ്ട് എന്നത്
സത്യം തന്നെ.
എന്നാല്‍
ഏതാണ്ട് 20
നൂറ്റാണ്ടുകളുടെ
ആനുഭവസമ്പത്തുമായാണ് അവ
നിലകൊള്ളുന്നത്.
ഈ
അനുഭവസമ്പത്തിനെ നവീകരണസഭകള്‍
അവഗണിച്ചാല്‍ അവര്‍ക്ക്
അതൊരു വലിയ നഷ്ടം തന്നെയാണ്.
പൌരാണികസഭകളുടെ
അനുഭവസമ്പത്തു ഉള്‍ക്കൊള്ളുവാന്‍
നവീകരണസഭകള്‍ക്ക് സാധിച്ചാല്‍
ഇതുവരെ കഴിയാത്തവിധത്തിലുള്ള
വളര്‍ച്ചയും ഉയര്‍ച്ചയും
അവയ്ക്കുണ്ടാകും.
അതുപോലെ
പറയത്തക്ക പാരമ്പര്യമോ ആഴമൊ
ഇല്ലെങ്കിലും നവീകരണസഭകള്‍
ആളുകളെ ആകര്‍ഷിക്കുന്ന
ചൈതന്യമുള്ള സമൂഹങ്ങളാണ്.
അവരുടെയിടയില്‍
ഉണ്ടായിട്ടുള്ള ഗാനങ്ങള്‍
ഇന്ന് പൌരാണികസഭകളിലും
ചൊല്ലുന്നു.
അവയുടെ
ചൈതന്യം ഉള്‍ക്കൊള്ളുവാന്‍
പൌരാണികസഭകള്‍ക്ക് കഴിഞ്ഞാല്‍
അഭൂതപൂര്‍വമായ വളര്‍ച്ചയും
ഉയര്‍ച്ചയും അവയ്ക്കുണ്ടാകും.
കേരളത്തില്‍
സുറിയാനിപാരമ്പര്യം പുലര്‍ത്തുന്ന
വിവിധ സഭകളുണ്ട്.
ഇവ
കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി
വ്യത്യസ്തമായ ആരാധനാപരീക്ഷണങ്ങളുമായി
മുന്നോട്ട് നീങ്ങുകയായിരുന്നു.
ഈ
സഭകള്‍ക്ക് പരസ്പരം പഠിക്കാനുള്ള
സന്‍മനസ്സുണ്ടായാല്‍ അത്
ഒരു വലിയ മുന്നേറ്റത്തിന്
കാരണമാകും.
കൂടാതെ
ആഗോളതലത്തില്‍ കിഴക്കന്‍
സഭകളും പടിഞ്ഞാറന്‍ സഭകളും
പരസ്പരം പഠിക്കുവാന്‍ സന്മനസ്സു
കാട്ടിയാല്‍ അത് ക്രൈസ്തവസഭയുടെ
അഭൂതപൂര്‍വമായ ഉയര്‍ച്ചയ്ക്ക്
കാരണമാകും.
നമ്മുടെ ജീവിതസാഹചര്യത്തിന് യോജിക്കുന്ന ആരാധന
2014
September -ല്‍
ഡോ.
കെ.
എം.
ജോര്‍ജച്ചന്‍
ഫലമൂലാദികളെ വാഴ്ത്താനുള്ള
ഒരു പ്രാര്‍ഥനാക്രമം
രചിക്കുകയുണ്ടായി.
നമ്മുടെ
പരമ്പരാഗതമായ പ്രാര്‍ഥനാക്രമങ്ങളുടെ
രൂപമാണ് ഇതിനും.
ത്രിത്വസ്തുതിയോടെ
ആരംഭിക്കുന്ന ഈ ക്രമത്തില്‍
പ്രാരംഭപ്രാര്‍ഥന,
പ്രുമിയോന്‍,
സെദറ
എന്നീ പ്രാര്‍ഥനകള്‍ക്കൊടുവില്‍
ത്രിത്വനാമത്തില്‍ ഫലമൂലാദികളെ
വാഴ്ത്തുകയും ചെയ്യുന്നു.
പ്രാര്‍ഥനകള്‍
കൂടാതെ ആറ് ചെറിയ കീര്‍ത്തനങ്ങളും
ഒരു വേദവായനയും (ഏവന്‍ഗേലിയോന്‍)
ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഒടുവില്‍
വാഴ്ത്തപ്പെട്ട പഴങ്ങള്‍
എല്ലാവരും പങ്കിട്ടു
അനുഭവിക്കുന്നു.
ഇതിലെ
പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും
വേദവായനയും സസ്യജാലങ്ങളുമായും,
കൃഷിയുമായും,
വിളവെടുപ്പുമായും
ബന്ധപ്പെട്ടതാണ്.
നമ്മുടെ
ജീവിതവുമായും ഇക്കാലത്തെ
സങ്കീര്‍ണമായ ജീവിതപ്രശ്നങ്ങളുമായും
ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടു
ഈ ആരാധനാക്രമം വളരെ അര്‍ഥവത്തായി
ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക്
അനുഭവപ്പെടും.
നമ്മുടെ
കാലഘട്ടത്തില്‍ നടന്നിട്ടുള്ള
ഒരു ആരാധനാപരീക്ഷണമെന്ന
നിലയില്‍ ഈ പ്രാര്‍ഥനാക്രമം
വളരെ പ്രധാന്യമര്‍ഹിക്കുന്നു.
പൌലൊസ്
മാര്‍ ഗ്രിഗോറിയോസ്
മെത്രാപ്പോലീത്തായും
സമാധാനത്തിനായുള്ള പ്രാര്‍ഥനകള്‍
രചിക്കുകയും അവ ലോകസമ്മേളനങ്ങളില്‍
ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ഇതൊക്കെ
മാതൃകയാക്കി കൂടുതല്‍
പരീക്ഷണങ്ങള്‍ ഇനിയും
ഉണ്ടാകുമെന്ന് ആശിക്കാം.
നമ്മുടെ
പിതാക്കന്മാര്‍ രചിച്ചിരിക്കുന്ന
കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും
മനസിരുത്തി പഠിക്കുകയും,
അവയെ
മാതൃകയാക്കി നമ്മുടെ കാലഘട്ടത്തിലെ
ജീവിതത്തിനനുസൃതമായ
കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും
നാം രചിക്കുകയും വേണം.
സെദറകള്‍
അവരുടെ അത്യുദാത്തമായ
ധ്യാനചിന്തകളാണ്.
അവ
യാന്ത്രികമായി ഉരുവിടുന്നതിന്
പകരം അവയുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലുകയും
ആ മാതൃകയില്‍ ധ്യാനിക്കുകയും,
ധ്യാനചിന്തകള്‍
വരും തലമുറകള്‍ക്ക്
മാതൃകയാകത്തക്കവണ്ണം നാം
രചിക്കുകയും ചെയ്യണം.
മലയാളത്തില്‍
മാത്രമല്ല നമുക്ക് ആരാധനയുള്ളത്.
ഇംഗ്ലീഷിലും,
ഹിന്ദിയിലും,
തമിഴിലും
ഒക്കെ ഇന്ന് നമുക്ക് ആരാധനയുണ്ട്.
ഈ
ഭാഷകളെല്ലാം പരിണമിച്ചു
കൊണ്ടിരിക്കുന്നത് കൊണ്ട്
ഈ ഭാഷകളിലെ ആരാധനാക്രമങ്ങളെല്ലാം
സമകാലിക ഭാഷയിലേക്ക് നിരന്തരം
മാറ്റിക്കൊണ്ടിരിക്കണം.
ആരാധനാപരിഷ്കരണം
വല്ലപ്പോഴും നടക്കേണ്ട ഒരു
കാര്യമല്ല.
ഇതിനായി
ചുമതലപ്പെട്ട ഒരു സമിതി
സ്ഥിരമായി ചെയ്തുകൊണ്ടിരിക്കേണ്ട
ഒരു കാര്യമാണ്.
നമ്മുടെ
സെമിനാരിക്കു പല വിഭാഗങ്ങളുണ്ട്.
ആരാധനാസംഗീതം
മെച്ചപ്പെടുത്തുന്നതിന്‍റെ
ചുമതല വഹിക്കുന്നതു ശ്രുതി
ലിറ്റര്‍ജിക്കല്‍ മ്യൂസിക്
സ്കൂള്‍ ആണ്.
ഇതുപോലെ
സ്ഥിരമായ ഒരു സംവിധാനമാണ്
ആരാധനാപരിഷ്കരണത്തിനും
വേണ്ടത്.
ഹിന്ദിയിലുള്ള
ആരാധന പരിഷ്കരിക്കുന്നതിന്‍റെ
ചുമതല ഒരുപക്ഷേ നാഗ്പൂരുള്ള
സെമിനാരിക്ക് ഏറ്റെടുക്കാന്‍
കഴിഞ്ഞേക്കും.
അതുപോലെ
അമേരിക്കയിലോ മറ്റോ ഒരു
സെമിനാരി ഉണ്ടാകുന്നെങ്കില്‍
ഇംഗ്ലീഷിലുള്ള ആരാധന
പരിഷ്കരിക്കുന്നതിന്‍റെ
ചുമതല അതിനു ഏറ്റെടുക്കാന്‍
കഴിഞ്ഞേക്കും.
നമ്മുടെ
പിതാക്കന്മാര്‍ രചിച്ച
പ്രാര്‍ഥനകള്‍ നമുക്ക്
മനസിലാകുന്ന സമകാലിക ഭാഷയിലേക്ക്
മൊഴിമാറ്റം നടത്തുന്നത്
ആരാധനാപരിഷ്കരണത്തിന്‍റെ
ആദ്യപടി മാത്രമാണു.
ക്രമേണ
അവരുടെ മാതൃക പിന്തുടര്‍ന്നു
നമ്മുടെ കാലഘട്ടത്തിനും
ജീവിതസാഹചര്യത്തിനും
അനുയോജ്യമായ പ്രാര്‍ഥനകള്‍
എഴുതിയുണ്ടാക്കുവാനും നമുക്ക്
കഴിയണം.
നമ്മുടെ
ഗതാഗതസംവിധാനം മെച്ചപ്പെടുന്നതിന്
ജനങ്ങള്‍ മാത്രം വിചാരിച്ചാല്‍
പോര,
ഭരണകൂടം
അതിനു മുന്‍കൈ എടുത്തു വേണ്ട
കാര്യങ്ങള്‍ ചെയ്തേ പറ്റു.
സുഗമമായ
ഗതാഗതത്തിന് അനുയോജ്യമായ
വിധത്തിലുള്ള റോഡുകള്‍
നിര്‍മ്മിക്കുക,
റോഡ്
നിയമങ്ങള്‍ നിര്‍മിക്കുകയും
നടപ്പിലാകുകയും ചെയ്യുക,
ഇവയൊക്കെ
പരിരക്ഷിക്കുക --
ഇവയൊക്കെ
ഭരണകൂടത്തിന്‍റെ ചുമതലയാണ്.
ഇതൊക്കെ
ചെയ്യാതെ റോഡപകടങ്ങള്‍
വരുന്നതെല്ലാം വണ്ടി
ഓടിക്കുന്നവരുടെ ശ്രദ്ധക്കുറവ്
കൊണ്ടാണ് എന്നു പറഞ്ഞു
തടിതപ്പാന്‍ ശ്രമിക്കുന്നത്
ഭരണചക്രം തിരിക്കുന്നവരുടെ
ഉത്തരവാദിത്തമില്ലായ്മയാണെന്ന്
നമുക്കറിയാം.
ഏതാണ്ട്
ഇതിനോട് സമാനമായ ഒരു കാര്യമാണ്
നമ്മുടെ ആരാധനാപരിഷ്കരണത്തിന്‍റെ
കാര്യം.
നമ്മുടെ
ആരാധന വേണ്ടപോലെ അര്‍ഥവത്തായി
നടക്കണമെങ്കില്‍ അതിനു ജനം
മാത്രം വിചാരിച്ചാല്‍ പോര.
സഭാനേതൃത്വം
ചെയ്യേണ്ട കാര്യങ്ങള്‍
ചെയ്തെങ്കിലേ അത് നടക്കൂ.
മനുഷ്യര്‍ക്ക്
മനസിലാകുന്ന തരത്തിലുള്ള
ആരാധനാക്രമങ്ങള്‍ ഉണ്ടാക്കുക,
എല്ലാവര്‍ക്കും
പങ്കെടുക്കത്തക്ക വിധത്തിലുള്ള
സൌകര്യങ്ങളും സംവിധാനങ്ങളും
ഉണ്ടാക്കുക,
ആരാധന
കാലോചിതമായി പരിഷ്കരിക്കേണ്ടതിന്‍റെ
ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുക
--
ഇവയൊക്കെ
സഭാനേതൃത്വത്തിന്‍റെ
ഉത്തരവാദിത്തങ്ങളാണ്.
ഇവയൊക്കെ
ചെയ്യാതെ,
പതിവായി
ആരാധനയ്ക്ക് വരാത്തതിനും,
താമസിച്ചു
വരുന്നതിനും,
പതിവായി
കുര്‍ബാന അനുഭവിക്കാത്തതിനും,
ചെറുപ്പക്കാര്‍
സഭ വിട്ടു പോകുന്നതിനും മറ്റും
ജനത്തെ കുറ്റം പറയുന്നതില്‍
വലിയ അര്‍ഥമില്ല.
ഉപസംഹാരം
നമ്മുടെ
ആരാധനക്രമത്തിന് രൂപം നല്‍കിയ
പിതാക്കന്‍മാര്‍ അതിനെ കണ്ടത്
നമുക്ക് ദൈവവുമായുള്ള
ആദര്‍ശബന്ധത്തിന്‍റെ
പ്രതീകാവിഷ്കാരമായാണ്.
ജീവിതത്തിനു
അര്‍ഥമേകുന്നതും ഹൃദയത്തെ
ശുദ്ധീകരിക്കുന്നതും മനസിനെ
ശക്തീകരിക്കുന്നതുമായിരുന്നു
അവര്‍ക്ക് ആരാധന.
എന്നാല്‍ ഇന്ന് നമ്മുടെ ആരാധനക്ക് ജീവിതവുമായി പറയത്തക്ക ബന്ധമൊന്നുമില്ലാതായിരിക്കുന്നു. അര്‍ഥശൂന്യമായ ഒരു അനുഷ്ഠാനമായി അത് അധഃപ്പതിച്ചിരിക്കുന്നു. ജീവിതത്തിന്‍റെ അര്‍ത്ഥം തേടി സിനിമ, സീരിയലുകള്‍ തുടങ്ങിയവയിലേക്കും, ജീവിതത്തിന്‍റെ അര്‍ത്ഥം തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെടുന്ന പുതിയ സഭകളിലേക്കും നമ്മുടെ പുതിയ തലമുറ പലായനം ചെയ്യുന്നു.
നമ്മുടെ ആരാധനയെ എങ്ങനെ വീണ്ടും അര്‍ഥമുള്ളതാക്കാം എന്നതാണു ഇവിടുത്തെ ചിന്താവിഷയം. യാന്ത്രികത ലവലേശവുമില്ലാത്ത ആരാധനയാണ് നമുക്ക് വേണ്ടത്. ഉപബോധമനസ്സ് കൊണ്ടല്ല, ബോധമനസ്സ് കൊണ്ട് തന്നെ നമുക്ക് ആരാധനയില്‍ പങ്കെടുക്കണം. പൂര്‍വികര്‍ എഴുതിവച്ചിരിക്കുന്ന പ്രാര്‍ഥനകള്‍ യാതൊരു കാരണവശാലും അധരവ്യായാമമായി അധഃപ്പതിച്ചുകൂടാ. ആവര്‍ത്തനവിരസത ഒഴിവാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്.
മനുഷ്യര്‍ക്ക് മനസിലാകുന്ന ഭാഷയിലേക്ക് ആരാധനാക്രമങ്ങള്‍ നിരന്തരം മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കണം. പരമാവധി ജനസഹകരണം ഉറപ്പാക്കാന്‍ വേണ്ടി സമയനിഷ്ഠ പാലിക്കേണ്ടതാണ്. ഓരോ യാമത്തിലും പ്രാര്‍ഥിക്കുന്ന പതിവ് പുനഃസ്ഥാപിക്കണം. പല യാമങ്ങളിലേക്കുള്ള പ്രാര്‍ഥന ഒന്നിച്ചു യാന്ത്രികമായി ചൊല്ലുന്ന രീതി അവസാനിപ്പിക്കണം. മനസ്സ് ഏകാഗ്രമാക്കി ഹൃദയം ഒന്നു തുറന്നു ഉള്‍ക്കണ്ണ് കൊണ്ട് ദൈവത്തെ ദര്‍ശിച്ചു സത്യത്തിലും ആത്മാവിലും ആരാധിക്കാതെ, ആരാധനക്രമത്തിലുള്ളതെല്ലാം ഉരുവിടുന്നതാണ് ആരാധന എന്ന ധാരണ തിരുത്തപ്പെടണം.
സഭാനേതൃത്വത്തിന്‍റെയും ജനത്തിന്‍റെയും കൂട്ടായ സഹകരണവും ഉല്‍സാഹവും ഇക്കാര്യത്തില്‍ ഉണ്ടാകണം.
ഉള്ളടക്കം
No comments:
Post a Comment