ഒരു
ഞായര്‍ നാളില്‍ നമ്മുടെ
ഒരു ദേവാലയത്തില്‍ കണ്ട
കാര്യങ്ങള്‍ വായനക്കാരുമായി
പങ്കിടുകയാണ് ഇവിടെ.
ഏതാണ്ട്
150
കുടുംബങ്ങള്‍
അംഗങ്ങളായുള്ള ഒരു ഇടവകയാണ്
അത്.
രാവിലെ
7:30
നു
പ്രഭാതപ്രാര്‍ഥനയോടെ ആരാധന
ആരംഭിച്ചു.
അപ്പോള്‍
അവിടെ ഏകദേശം 20
പേര്‍
ഉണ്ടായിരുന്നു.
8:15 നു
കുര്‍ബാന ആരംഭിക്കുമ്പോള്‍
ഏകദേശം 100
പേര്‍
ആയി.
9 മണിയോടെ
200
പേര്‍
ആയി.
9:30 നു
ഏതാണ്ട് 250
പേര്‍
ആയി.
കുര്‍ബാന
ആരംഭിക്കുന്നതിന് മുമ്പായി
കുറേപ്പേര്‍ മുമ്പോട്ടു
വരികയും വൈദികന്‍ അവരുടെ
തലയില്‍ കൈവച്ച് പാപമോചനപ്രാര്‍ഥന
(ഹൂസോയോ)
ചൊല്ലുകയും
ചെയ്തു.
അവര്‍
ഒടുവില്‍ മുന്നോട്ടു വന്നു
കുര്‍ബാന ഭക്ഷിച്ചു.
ഏതാണ്ട്
10
മണിക്ക്
കുര്‍ബാന അവസാനിച്ചു.
ചില
ദിവസങ്ങളില്‍ പല കാരണങ്ങള്‍
കൊണ്ടും അര മണിക്കൂറോ ഒരു
മണിക്കൂറോ അതിലധികമോ ഒക്കെ
നീണ്ടെന്ന് വരാം.
150
കുടുംബങ്ങള്‍
ഉള്ള ആ ഇടവകയില്‍ ഒരു കുടുംബത്തിന്
ശരാശരി ഒന്നരയാള്‍
വച്ച് 250
പേര്‍
ആരാധനയില്‍ സംബന്ധിക്കാന്‍
എത്തിയത് എന്തുകൊണ്ടും നല്ലത്
തന്നെ.
എന്നാല്‍
അവരില്‍ പകുതിയും കുര്‍ബാന
പകുതിയായപ്പോഴാണ് എത്തിയത്.
ഇത്
ആ ദേവാലയത്തിലെ മാത്രം
സ്ഥിതിയല്ല.
നമ്മുടെ
എല്ലാ ദേവാലയങ്ങളിലും ഏതാണ്ട്
ഇങ്ങനെ തന്നെയാണ്.
കുര്‍ബാന
എല്ലാവരും ആദിയോടന്തം
സംബന്ധിക്കാനുള്ളതാണ് എന്നു
മാത്രമല്ല സംബന്ധിക്കുന്ന
എല്ലാവരും കുര്‍ബാന
അനുഭവിക്കേണ്ടതുമാണ് എന്നു
എല്ലാവര്‍ക്കും അറിയാവുന്നതാണ്.
കുറച്ചു
പേര്‍ മാത്രം അനുഭവിച്ചു
പിരിയുന്നത് നമ്മുടെ
പാരമ്പര്യത്തില്‍ പെട്ട
കാര്യമല്ല.
കുര്‍ബാന
അനുഭവിക്കാത്തവര്‍ വിശ്വാസപ്രമാണം
ചൊല്ലുന്നതിന് മുമ്പായി
പിരിഞ്ഞു പോകുന്ന പതിവാണ്
ആദിമസഭയില്‍ ഉണ്ടായിരുന്നത്.
ഇപ്പോഴത്തേത്
ഇടക്കാലത്ത് വന്നു ചേര്‍ന്ന
ഒരു സമ്പ്രദായമാണ്.
സമയത്ത്
എത്തുന്നവര്‍ താമസിച്ചു
എത്തുന്നവരെയും കുര്‍ബാന
അനുഭവിക്കുന്നവര്‍
അനുഭവിക്കാത്തവരെയും
കുറ്റപ്പെടുത്തിയാല്‍ അത്
പരീശന്‍ ചുങ്കക്കാരനെ
കുറ്റപ്പെടുത്തിയത് പോലെ
ആയിപ്പോകും.
അതുകൊണ്ടു
പരീശമനോഭാവത്തോടെയല്ലാതെ
ഈ പ്രശ്നത്തെ എങ്ങനെ സമീപിക്കാം
എന്നു നോക്കാം.
താമസിച്ചു
എത്തുന്ന ചിലരോടെങ്കിലും
അതെപ്പറ്റി ഒന്നു തുറന്നു
സംസാരിച്ചാല്‍ ചില കാര്യങ്ങള്‍
ബോധ്യപ്പെടും.
അവര്‍
താമസിച്ചു എത്തുന്നത് അഭക്തരായത്
കൊണ്ടല്ല.
ആരാധനയെ
ഗൌരവമായി എടുക്കാത്തത്
കൊണ്ടുമല്ല.
ചിലര്‍
ആരാധനയുടെ പ്രാധാന്യത്തെപ്പറ്റി
വേണ്ടത്ര ബോധ്യമുള്ളവരായിരിക്കും.
എന്നാല്‍
കുറെപ്പേര്‍ക്കെങ്കിലും ആ
ബോധ്യം വേണ്ടത്ര ഉണ്ടാവില്ല.
ചില
ആളുകള്‍ എത്ര മണിക്കൂര്‍
വേണമെങ്കിലും ദേവാലയത്തില്‍
ചെലവിടാന്‍ താല്പര്യമുള്ളവരാണ്.
എന്നാല്‍
മറ്റ് ചിലര്‍ അത്രയും താല്‍പര്യം
ഉള്ളവരാവില്ല.
മറ്റ്
ചിലര്‍ താല്‍പര്യം ഉണ്ടെങ്കിലും
സമയം വേണ്ടത്ര ഇല്ലാത്തവരാകാം.
അധികനേരം
ദേവാലയത്തില്‍ നില്‍ക്കാനോ
ഇരിക്കാനോ സാധിക്കാത്ത
ആരോഗ്യപ്രശ്നങ്ങള്‍
ഉള്ളവരായിരിക്കും ചിലര്‍.
കൊച്ചു
കുഞ്ഞുങ്ങളുമായി ദേവാലയത്തിലെത്തുന്ന
അമ്മമാര്‍ക്ക് അധികനേരം
ദേവാലയത്തില്‍ നില്‍ക്കാന്‍
സാധിച്ചെന്നു വരികയില്ല.
ആളുകള്‍
പല തരക്കാരുണ്ട് എന്ന
യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടാല്‍
എല്ലാത്തരക്കാരെയും
ഉള്‍പ്പെടുത്താവുന്ന തരത്തില്‍
ആരാധനയുടെ സമയത്തില്‍
പരിഷ്കാരങ്ങള്‍ വരുത്താന്‍
സാധിക്കും.
മിക്ക
ദേവാലയങ്ങളിലും കുര്‍ബാന
തുടങ്ങുന്ന സമയം എഴുതി
വച്ചിട്ടുണ്ടെകിലും തീരുന്ന
സമയം എവിടേയും എഴുതി വച്ച്
കാണാനിടയായിട്ടില്ല.
തുടങ്ങുന്ന
സമയം പോലെ തീരുന്ന സമയവും
നിശ്ചയിച്ചു എഴുതി വയ്ക്കുകയും
അത് നിര്‍ബന്ധമായി പാലിക്കുകയും
ചെയ്യേണ്ടത് ആവശ്യമാണ്.
തുടങ്ങുന്ന
സമയവും തീരുന്ന സമയവും
മുന്‍കൂട്ടി അറിയാമെങ്കില്‍
ആളുകള്‍ക്ക് അതനുസരിച്ച്
കുര്‍ബാനയില്‍ ആദിയോടന്തം
സംബന്ധിക്കുന്നതിന് മുന്‍കൂട്ടി
തീരുമാനിക്കാനും ഒരുങ്ങാനും
സാധിക്കും.
തീരെ
സമയം കുറവായവര്‍ക്ക് കുര്‍ബാനയില്‍
മാത്രം സംബന്ധിച്ചു പോകാം.
സമയം
കൂടുതല്‍ ചെലവാക്കാന്‍
ഉള്ളവര്‍ക്ക് പ്രഭാതപ്രാര്‍ഥന
മുതല്‍ സംബന്ധിക്കാവുന്നതാണ്.
കുര്‍ബാനയ്ക്ക്
ശേഷമുള്ള വിവിധ പരിപാടികളിലും
അവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
പതിവായി
കുര്‍ബാന അനുഭവിക്കാത്ത
ചിലരോടു അതെപ്പറ്റി തുറന്നു
സംസാരിച്ചാല്‍ ചില സത്യങ്ങള്‍
ബോധ്യപ്പെടും.
അവരില്‍
മിക്കവരും എപ്പോഴും കുര്‍ബാന
അനുഭവിക്കാന്‍ താല്‍പര്യമുള്ളവരാണ്.
എന്നാല്‍
എല്ലാവര്‍ക്കും എപ്പോഴും
കുര്‍ബാന അനുഭവിക്കാനുള്ള
സംവിധാനം നമ്മുടെ പള്ളികളില്‍
ഇപ്പോള്‍ ഇല്ലല്ലോ.
വൈദികന്‍
ഒരു മിനിറ്റില്‍ ശരാശരി അഞ്ചു
പേര്‍ക്കു കുര്‍ബാന കൊടുക്കുന്നു
എന്നു വിചാരിക്കുക.
പത്തു
മിനിറ്റ് കൊണ്ട് അന്‍പത്
പേര്‍ക്ക്.
ഇരുപതു
മിനിറ്റ് കൊണ്ട് നൂറു പേര്‍ക്ക്.
അന്‍പത്
മിനിറ്റ് കൊണ്ട് 250
പേര്‍ക്ക്.
കുര്‍ബാന
അനുഭവിക്കാന്‍ ആളുകള്‍
കുര്‍ബാന അവസാനിക്കാനും
താമസിക്കും.
ഈ
പള്ളിയിലുള്ള എല്ലാവരും
തനിക്കു വേണ്ടി കാത്തിരിക്കുകയാണ്
എന്ന കുറ്റബോധം കുര്‍ബാന
അനുഭവിക്കാന്‍ മുന്നോട്ട്
പോകുമ്പോള്‍ ആര്‍ക്കും
ഉണ്ടാകാം.
ഈ
കുറ്റബോധം പതിവായ കുര്‍ബാന
അനുഭവത്തില്‍ നിന്നു ആളുകളെ
പിന്തിരിപ്പിക്കാം.
എത്രയാളുകള്‍
കുര്‍ബാന അനുഭവിക്കാനുണ്ടെങ്കിലും
പത്തുമിനിറ്റിനകം അവര്‍ക്കെല്ലാം
കുര്‍ബാന കൊടുക്കാന്‍
സാധിക്കുന്ന ഒരു സംവിധാനം
എങ്ങനെ സൃഷ്ടിക്കാന്‍
സാധിയ്ക്കും എന്നു ചുമതലപ്പെട്ടവര്‍
ചിന്തിക്കേണ്ടതാണ്.
എല്ലാവരും
കുര്‍ബാന അനുഭവിച്ചിരുന്ന
ആദിമസഭയിലും ഇന്നത്തെ മറ്റ്
സഭകളിലും അത് എങ്ങനെയാണ്
ചെയ്യുന്നത് എന്നു മനസിലാക്കുന്നത്
നന്നായിരിക്കും.
ഓരോ
യാമത്തിലും ആരാധന
യഹൂദന്മാര്‍
മൂന്നു നേരവും മുസ്ലീങ്ങള്‍
അഞ്ചു നേരവും പ്രാര്‍ഥിക്കുന്നു.
നമ്മുടെ
പിതാക്കന്മാര്‍ ഏഴു നേരം
പ്രാര്‍ഥിച്ചിരുന്നു.
ഉറങ്ങുന്ന
നേരമൊഴികെ ഓരോ മൂന്നു മണിക്കൂറിലും
ദൈവത്തെ സ്മരിക്കുവാനും
മനസിനെ സംശുദ്ധമാക്കാനും
ഉദ്ദേശിച്ചായിരുന്നു അത്.
നാം
ആ പാരമ്പര്യത്തിലേക്ക്
മടങ്ങിവരേണ്ടതുണ്ട്.
ഓരോ
മൂന്നു മണിക്കൂര്‍ കൂടുമ്പോഴും
ദൈവസന്നിധിയിലെത്തുന്ന രീതി
നമുക്ക് വീണ്ടെടുക്കണം.
ആശ്രമവാസികള്‍
മാത്രമല്ല അല്ലാത്തവരും ഓരോ
മൂന്നു മണിക്കൂര്‍ കൂടുമ്പോഴും
ദൈവസന്നിധിയിലെത്തണം.
ഇന്നത്തെ
തിരക്ക് പിടിച്ച ജീവിതശൈലിയില്‍
ഇത് എങ്ങനെ സാധ്യമാകും എന്നു
ആര്‍ക്കും സംശയം തോന്നാം.
ആശ്രമങ്ങളിലുള്ളവര്‍ക്ക്
മാത്രമല്ലേ അത് സാധിക്കൂ
എന്നും നമുക്ക് തോന്നാം.
ഓരോ
മൂന്നു മണിക്കൂറും പ്രാര്‍ഥിക്കണം
എന്നല്ലാതെ,
ഓരോ
നേരവും എത്ര സമയമെടുത്ത്
പ്രാര്‍ഥിക്കണം എന്ന കാര്യത്തില്‍
യാതൊരു നിബന്ധനയും ഇല്ല
എന്നോര്‍ക്കുക.
പ്രാര്‍ഥനാനേരത്ത്
നിങ്ങള്‍ നിങ്ങളുടെ
ഉത്തരവാദിത്തമുള്ള ജോലി
ചെയ്തുകൊണ്ടിരിക്കുകയാണെന്ന്
സങ്കല്‍പ്പിക്കുക.
ഉദാഹരണത്തിന്
നിങ്ങള്‍ വിദ്യാര്‍ഥികളെ
പഠിപ്പിക്കുന്ന ഒരു
അദ്ധ്യാപകനായിരിക്കാം.
ബസോടിക്കുന്ന
ഒരു ഡ്രൈവറായിരിക്കാം.
യാതൊരു
കാരണവശാലും ജോലിയില്‍ നിന്നു
മാറിനില്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല.
ജോലി
നിര്‍ത്തിവച്ചു പ്രാര്‍ഥിക്കേണ്ട
ആവശ്യം ഇല്ല.
ഒരു
നിമിഷനേരത്തേക്കു നിങ്ങള്‍ക്ക്
ദൈവത്തെ ഒന്നു സ്മരിക്കാമോ?
ദൈവമേ
എന്നു മനസില്‍ ഒന്നു വിളിക്കാമോ?
എങ്കില്‍
അത് ധാരാളം മതിയാവും.
രണ്ടു
മിനിറ്റാണ് നിങ്ങള്‍ക്കുള്ളതെന്ന്
വയ്ക്കുക.
യേശുതമ്പുരാന്‍
പഠിപ്പിച്ച പ്രാര്‍ഥന
ഹൃദയത്തില്‍ നിന്നു ഒന്നുയരാമോ?
ഇനി
അതില്‍ കൂടുതല്‍ സമയം നിങ്ങള്‍ക്ക്
എടുക്കാമെങ്കില്‍
നിങ്ങള്‍ക്കിഷ്ടമുള്ളത്രയും
നേരം ദൈവസന്നിധിയില്‍
ചെലവഴിക്കുക.
ഒരു
ആരാധനാക്രമത്തിലെ പ്രാര്‍ഥനകള്‍
വള്ളിപുള്ളി വിടാതെ ആദിയോടന്തം
ചൊല്ലിത്തീര്‍ത്താലേ
പ്രാര്‍ഥനയാകൂ എന്ന ധാരണ
നമുക്കുണ്ടെങ്കില്‍ അതു
അബദ്ധമാണെന്ന് പറയാതെ വയ്യ.
നമുക്ക്
ഒരു മാര്‍ഗനിര്‍ദേശം നല്കുവാന്‍
വേണ്ടിയാണ് ആ പ്രാര്‍ഥനാക്രമങ്ങള്‍
നാം ഉപയോഗിക്കുന്നത്.
അവ
നമുക്ക് പ്രാര്‍ഥിക്കുവാന്‍
വേണ്ടിയാണ്,
അല്ലാതെ
നമ്മുടെ പ്രാര്‍ഥന പ്രാര്‍ഥനാക്രമത്തെ
തൃപ്തിപ്പെടുത്താനല്ല.
മാത്രവുമല്ല
നാലാം നൂറ്റാണ്ടിന് ശേഷമാണ്
ഇത്രയും നീണ്ട ആരാധനാക്രമങ്ങള്‍
ഉണ്ടായത് എന്നു നാം തിരിച്ചറിയണം.
അതിനു
മുമ്പും ഏഴു നേരത്തെ
യാമപ്രാര്‍ഥനകള്‍ ഉണ്ടായിരുന്നു.
ഉള്ളടക്കം
No comments:
Post a Comment