കുര്‍ബാന
തുടങ്ങുന്ന സമയം പോലെ
തീരുന്ന സമയം മുന്‍കൂട്ടി
തീരുമാനിക്കാന്‍ സാധിക്കാത്തതിന്
കാരണം പ്രധാനമായും താഴെപ്പറയുന്ന
നാലു കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന
സമയത്തിലും നീളുന്നതാണ്:
1. വൈദികന്‍റെ
പ്രഭാഷണം 2.
അറിയിപ്പുകള്‍
3.
കുര്‍ബാനാനുഭവം
4.
പ്രത്യേക
ശുശ്രൂഷകള്‍.
1.
അന്നന്നത്തെ
വേദവായനയുടെ പ്രസക്തിയെപ്പറ്റി
നന്നായി തയാറാക്കിയ ഒരു
പ്രഭാഷണം അഞ്ചോ പത്തോ
മിനിറ്റിനുള്ളില്‍ നടത്തുന്നതാവും
നല്ലത്.
അതും
ഏവന്‍ഗേലിയോന്‍ വായന
കഴിഞ്ഞാലുടനെയാവുന്നത്
ഏറ്റവും നല്ലത്.
കുര്‍ബാനയ്ക്ക്
ഇടയിലുള്ള പ്രഭാഷണം അതിലും
നീളുന്നത് ഭംഗിയല്ല.
പ്രാര്‍ഥനായോഗങ്ങളിലും
പഠന പരിപാടികളിലും മറ്റും
നീണ്ട പ്രഭാഷണങ്ങള്‍ ആകാം.
നന്നായി
തയ്യാറാക്കിയ ഒരു ചെറിയ
പ്രഭാഷണം നീണ്ട ഒരു പ്രഭാഷണത്തെക്കാളും
ജനഹൃദയങ്ങളെ സ്പര്‍ശിക്കുവാന്‍
ശക്തമാണ്.
2.
അറിയിപ്പുകള്‍ക്കു
ആഞ്ചു മിനിറ്റില്‍ കൂടുതല്‍
സമയം എടുക്കുന്നത് ശരിയല്ല.
എല്ലാവരും
അറിയേണ്ട പ്രധാനപ്പെട്ട
അറിയിപ്പുകളും കല്‍പനകളും
മാത്രം കുര്‍ബാനമദ്ധ്യേ
നല്‍കുന്നതാണ് ഭംഗി.
പല
അറിയിപ്പുകളും നോട്ടിസ്
ബോര്‍ഡില്‍ ഇടാവുന്നതേയുള്ളൂ.
ഒരു
ആത്മീക പ്രസ്ഥാനത്തിനു
വേണ്ടിയുള്ള അറിയിപ്പുകളും
കല്‍പനകളും ആ പ്രസ്ഥാനത്തിന്‍റെ
യോഗത്തില്‍ വായിച്ചാല്‍
മതിയാവും,
പൊതുവായി
എല്ലാവരും കേള്‍ക്കെ
വായിക്കണമെന്നില്ല.
3.
അനുഭവിച്ചീടുന്നോര്‍ക്കായി
അനുഷ്ഠിക്കുന്നീ കുര്‍ബാന
എന്ന ധാരണ ശക്തമായി വരുന്നത്
കൊണ്ട് കുര്‍ബാന അനുഭവിക്കുന്നവരുടെ
എണ്ണം വര്‍ധിച്ചു വരികയാണ്.
എന്നാല്‍
നിലവിലുള്ള സംവിധാനം
എല്ലാവര്‍ക്കും കുര്‍ബാന
അനുഭവിക്കാന്‍ സാധിക്കുന്ന
തരത്തിലല്ല.
ഒരു
വൈദികന്‍ 250
പേര്‍ക്കു
കുര്‍ബാന കൊടുക്കുന്നത്
ശ്രമകരമാണ്.
വളരെ
സമയം വേണ്ടി വരുന്നതുമാണ്.
ചുരുങ്ങിയ
സമയം കൊണ്ട് എങ്ങനെ ഇതയും
പേര്‍ക്കു കുര്‍ബാന കൊടുക്കാന്‍
സാധിയ്ക്കും എന്നുള്ളത്
സഭാനേതൃത്വം ആലോചിച്ചു
തീരുമാനിക്കേണ്ട ഒരു വിഷയമാണ്.
എല്ലാവരും
കുര്‍ബാന അനുഭവിച്ചിരുന്ന
ആദ്യനാളുകളില്‍ എങ്ങനെയാണ്
ഇത് ചെയ്തിരുന്നത് എന്നും
എല്ലാവരും കുര്‍ബാന അനുഭവിക്കുന്ന
മറ്റ് സഭകളില്‍ ഇത് എങ്ങനെയാണ്
നടത്തുന്നത് എന്നും പഠിക്കുകയും
അതിന്‍റെ വെളിച്ചത്തില്‍
കുര്‍ബാന അനുഭവം സമയബദ്ധിതമായും
കാര്യക്ഷമമായും നടത്താനുള്ള
മാര്‍ഗങ്ങള്‍ കണ്ടെത്തുകയും
ചെയ്യുന്നത് നന്നായിരിക്കും.
എത്ര
ആളുകള്‍ കുര്‍ബാന അനുഭവിക്കുവാന്‍
ഉണ്ടെങ്കിലും പത്തു
മിനിറ്റിനുള്ളില്‍ അത്
ചെയ്യത്തക്ക സംവിധാനം നാം
കണ്ടെത്തണം.
കുര്‍ബാനയുടെ
ആരംഭത്തില്‍ എല്ലാവരുടെയും
തലയില്‍ കൈ വച്ച് പാപമോചന
പ്രാര്‍ഥന ചൊല്ലുന്നതിന്
സമയം എടുക്കും.
എല്ലാവര്‍ക്കും
വേണ്ടി പൊതുവായി പാപമോചന
പ്രാര്‍ഥന ചൊല്ലിയാല്‍ ഈ
പ്രശ്നത്തിന് പരിഹാരമാകും.
വേണമെങ്കില്‍
പ്രാര്‍ഥന പൊതുവായി
ചൊല്ലിയ ശേഷം ഓരോരുത്തരുടെ
നെറ്റിയിലും കുരിശുവരച്ചു
സമയം ലാഭിക്കാം.
കുര്‍ബാനക്കുള്ളില്‍
പാപമോചന പ്രാര്‍ഥന (ഹൂസോയോ)
ഉള്ളതു
കൊണ്ട് അതിന്‍റെ പോലും
ആവശ്യമില്ല എന്നു ചിന്തിക്കുന്നവരുണ്ട്.
4. പ്രത്യേക
ശുശ്രൂഷകള്‍ കുര്‍ബാനയ്ക്ക്
ഇടയില്‍ നടത്തുമ്പോള്‍
കുര്‍ബാനയ്ക്ക് അത്രയും
ദൈര്‍ഘ്യം കൂടും.
ഉദാഹരണത്തിന്
പെന്തികോസ്തിയുടെ പ്രത്യേക
ശുശ്രൂഷ ഒന്നേമുക്കാല്‍
മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്.
അത്
കുര്‍ബാനയ്ക്കിടയില്‍
വരുമ്പോള്‍ സാധാരണ 10
മണിക്ക്
അവസാനിക്കുന്ന കുര്‍ബാന
11:45
നേ
അവസാനിക്കൂ.
ഇത്രയും
നേരം കൂടി ദേവാലയത്തില്‍
ചെലവിടാന്‍ താല്‍പര്യമോ
സമയമോ ഇല്ലാത്തവര്‍ പലരും
കാണും.
ഇങ്ങനെയുള്ള
വിശേഷ ദിവസങ്ങളില്‍ അങ്ങനെയുള്ളവര്‍
പള്ളിയില്‍ വരാതിരിക്കുകയോ
വളരെ താമസിച്ചു വരികയോ ചെയ്യും.
ഈ
അടുത്ത കാലത്ത് ഞാന്‍ സംബന്ധിച്ച
ചെറുപ്പക്കാരുടെ ഒരു
പഠനപരിപാടിയില്‍ ഇതിനെക്കുറിച്ച്
ഒരു ചര്‍ച്ച ഉണ്ടായി.
ഈ
പ്രശ്നത്തിന് രണ്ടു തരത്തിലുള്ള
പരിഹാരം അവരില്‍ ചിലര്‍
നിര്‍ദേശിച്ചു.
ഒന്നുകില്‍
10
മണിക്ക്
തന്നെ പതിവുപോലെ കുര്‍ബാന
അവസാനിപ്പിച്ച ശേഷം താല്പര്യമുള്ളവരെ
മാത്രം പങ്കെടുപ്പിച്ചുകൊണ്ടു
പെന്തിക്കോസ്തിയുടെ ശുശ്രൂഷ
നടത്തുക.
അല്ലെങ്കില്‍
പെന്തിക്കോസ്തി ശുശ്രൂഷയിലെ
ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി
കഴിവതും ചുരുക്കുക.
ജനനപ്പെരുനാള്‍,
പെന്തിക്കോസ്തി,
ഓശാന
തുടങ്ങിയ ദീര്‍ഘമായ ശുശ്രൂഷകള്‍
ഉള്ള പെരുന്നാള്‍ ദിവസങ്ങളില്‍
കുര്‍ബാനയുടെ നീളം അല്‍പം
കുറയ്ക്കുന്നത് നല്ലതാണ്.
ഉദാഹരണത്തിന്,
ദുഖവെള്ളിനാളില്‍
ജനനപ്പെരുനാള്‍
വന്നാല്‍ അന്ന് കുര്‍ബാന
നടത്തിയ ശേഷം വേണം ദുഖവെള്ളിനാളിലെ
നമസ്കാരം ചൊല്ലാന്‍ എന്നാണ്
നിബന്ധന.
വിശുദ്ധ
കുര്‍ബാന ചുരുക്കുന്നതിനുള്ള
ചില മാര്‍ഗങ്ങള്‍ ഇപ്പോള്‍
തന്നെ നിലവിലുണ്ട്.
നീണ്ട
ധൂപപ്രാര്‍ഥനയുടെ സ്ഥാനത്ത്
ഒരു ഗീതം മാത്രം ചൊല്ലി അത്
ചുരുക്കുന്ന രീതി ചിലപ്പോഴെല്ലാം
കാണാനിടയായിട്ടുണ്ട്.
വടക്ക്
വശത്തെ ശ്ലീഹാവായന വേണ്ടെന്ന്
വയ്ക്കാറുണ്ട്.
കുര്‍ബാനയ്ക്കിടയ്ക്ക്
ധാരാളം കീര്‍ത്തനങ്ങള്‍
ചൊല്ലുന്നുണ്ട്.
കുര്‍ബാന
ചുരുക്കി ചൊല്ലേണ്ടപ്പോള്‍
ഈ കീര്‍ത്തനങ്ങളെല്ലാം
ഒഴിവാക്കിക്കൊണ്ടു കുര്‍ബാന
ചുരുക്കാവുന്നതാണ്.
അവയ്ക്കു
പകരം ഗദ്യം ഉപയോഗിക്കാം.
ആറ്
തുബ്ദേനുകളുടെ സ്ഥാനത്ത്
അര്‍ത്ഥം ലോപിക്കാതെ തന്നെ
അവയുടെ രത്നച്ചുരുക്കമായ
ഒരു തുബ്ദെന്‍ ചൊല്ലുന്നതിനെപ്പറ്റി
ആലോചിക്കാവുന്നതാണ്.
വേദവായനകള്‍
ചുരുക്കാം.
പാപമോചനപ്രാര്‍ഥനയും
സെദറയും അര്‍ത്ഥം ലോപിക്കാതെ
ചുരുക്കാവുന്നതാണ്.
ഇങ്ങനെ
ചുരുക്കാവുന്നതെല്ലാം
ചുരുക്കുകയും ഒഴിവാക്കാവുന്നതെല്ലാം
ഒഴിവാക്കിയും ഒരു കുര്‍ബാനക്രമം
വിശേഷാല്‍ കുര്‍ബാനയ്ക്ക്
വേണ്ടി ചുമതലപ്പെട്ടവര്‍
രൂപപ്പെടുത്തുന്നത്
സൌകര്യപ്രദമായിരിക്കും.
മലയാളത്തില്‍
ഒരു പ്രാര്‍ഥന ചൊല്ലിയ ശേഷം
അതിന്‍റെ അവസാനത്തെ ഒന്നോ
രണ്ടോ വാക്കുകള്‍ സുറിയാനിയില്‍
ആവര്‍ത്തിക്കുന്ന രീതി
വൈദികരുടെ ഇടയില്‍ വളരെ
വ്യാപകമാണ്.
ചിലപ്പോള്‍
ആരംഭത്തില്‍ ചില സുറിയാനി
വാക്കുകള്‍ ചൊല്ലിയ ശേഷം
മലയാളത്തില്‍ മുഴുവന്‍
പ്രാര്‍ഥന ചൊല്ലുന്നതും
കേള്‍ക്കാറുണ്ട്.
ചില
ഉദാഹരണങ്ങള്‍:
താന്‍
കല്‍പ്പിച്ചരുളിചെയ്തു
......
ആദാമോ
ദോസെനോ
അപ്രകാരം
തന്നെ ......
കൊടുത്തു
.....
വാല്‍
ഹായെ ദല്‍ ഓലം ഒല്‍മീന്‍
സേലൂന്‍
ബസ്ലോമോ .....
എന്‍റെ
സഹോദരരും വാല്‍സല്യമുള്ളവരുമെ
ഹൂബോ....
പിതാവായ
ദൈവത്തിന്‍റെ സ്നേഹവും
ഇത്
അനാവശ്യവും സമയം കൂടുതല്‍
സമയം വേണ്ടിവരുന്നതുമായ ഒരു
സംഗതിയാണെന്ന് മനസിലാക്കി
ഒഴിവാക്കുന്നത് നന്നായിരിക്കും.
ഉള്ളടക്കം
No comments:
Post a Comment